വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസുകാർക്ക് മർദനമേറ്റെന്ന പരാതി; അന്വേഷണ മേൽനോട്ട ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക്


വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ, അന്വേഷണത്തിന്റെ മേൽനോട്ട ചുമതല തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക്. അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെ അന്വേഷണം നടത്താൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 2022 ജൂൺ 19നാണ് കേസ്നാസ്പദമായ സംഭവം നടക്കുന്നത്. ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വ്യക്തമാക്കിയായിരുന്നു. അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കോടതിയുടെ ഉത്തരവ്. പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറും കേസിൽ പ്രതിയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്നാണ് കേസ്. വിമാനത്തിലെ ആക്രമണം പ്രതിരോധിക്കാനാണ് ശ്രമിച്ചതെന്നും കോടതി തന്റെ ഭാഗം കേട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.



Post a Comment

0 Comments