കെ കരുണാകരന്റെ 108 -ആം ജന്മവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു


മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ 108 -ആം ജന്മവാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.നേതാക്കളായ വി വി പുരുഷോത്തമൻ, സുരേഷ്‌ ബാബു എളയാവൂർ, ടി ജയകൃഷ്ണൻ, അഡ്വ.റഷീദ് കവ്വായി, സി ടി ഗിരിജ, വി സി പ്രസാദ്, ഒ നാരായണൻ, എം വി രവീന്ദ്രൻ, സി ടി സജിത്ത്, കാപ്പാടാൻ ശശിധരൻ, സി പി സലീം തുടങ്ങിയവർ സംസാരിച്ചു.



إرسال تعليق

0 تعليقات