പുതിയ തലമുറയ്‌ക്കനുസരിച്ച പുത്തൻ സവിശേഷതകളുമായി ഇന്ത്യൻ വിപണിയിൽ രണ്ടാമത്തെ ഇലക്‌ട്രിക് സ്‌കൂട്ടറും പുറത്തിറക്കി യമഹ. ‘എയറോക്സ് ഇ’ എന്ന പേരിൽ എന്ന പേരിൽ പുറത്തിറക്കിയ ഈ ഇലക്ട്രിക് മാക്‌സി-സ്‌കൂട്ടറിന് 2.81 ലക്ഷം രൂപയാണ് പ്രാരംഭ വില
ICE പവർട്രെയിനിന് പകരം പുതിയ ഇലക്ട്രിക് പവർട്രെയിനാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെങ്കിലും യമഹ എയറോക്‌സ് 155 പെട്രോൾ പതിപ്പിന്‍റെ സ്പോർട്ടി മാക്‌സി-സ്‌കൂട്ടർ ഡിസൈൻ ലഭിക്കുന്നു. തിരഞ്ഞെടുത്ത ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകൾ വഴി ആയിരിക്കും ഇത് ഡെലിവറി ചെയ്യുക. ഡെലിവറി ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. BMW CE 02, TVS X ഉൾപ്പെടെയുള്ള പെർഫോമൻസ് മോഡലുകളുമായി ആയിരിക്കും ഇത് മത്സരം കാഴ്‌ചവെയ്‌ക്കുക.
വിശാലമായ ബോഡി വലുപ്പം, സ്‌പോർട്ടി ഡിസൈൻ, വ്യതിരിക്തമായ ‘എക്‌സ്’-സെന്‍റർ മോട്ടിഫ് എന്നിവ ഉൾക്കൊള്ളുന്ന കമ്പനിയുടെ “ഹാർട്ട്-ഷേക്കിങ് സ്‌പീഡ്‌സ്റ്റർ” ഡിസൈനിലാണ് യമഹ എയറോക്സ്-ഇ നിർമ്മിച്ചിരിക്കുന്നത്. ഇരട്ട എൽഇഡി ക്ലാസ് ഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഫ്ലാഷറുകൾ, 3D-ഇഫക്റ്റ് എൽഇഡി ടെയിൽലൈറ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ വലിയ കളർ ടിഎഫ്‌ടി സ്‌ക്രീൻ, ഇന്‍റഗ്രേറ്റഡ് എൽഇഡി ഇൻഡിക്കേറ്ററുകൾ, ഒരു സ്റ്റെപ്പ്ഡ് സീറ്റ്, വലിയ 14 ഇഞ്ച് അലോയ് വീലുകൾ, ഷാർപ്പ് ബോഡി പാനലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആകൃതി അതേപടി തുടരുമ്പോൾ, യമഹ എയറോക്സ്-ഇ മോഡലിന് ഇളം നീല നിറത്തിലുള്ള വിശദാംശങ്ങളും പുനർരൂപകൽപ്പന ചെയ്ത ഫ്ലോർബോർഡും ഉള്ള ഗ്രാഫിക്‌സ് ലഭിക്കുന്നു. ബാറ്ററി സിസ്റ്റം ഉൾക്കൊള്ളുന്നതിനായി സീറ്റിനടിയിൽ സ്റ്റോറേജും വർധിപ്പിച്ചിട്ടുണ്ട്.
കമ്പനിയുടെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടറായ പുതിയ യമഹ എയറോക്സ് ഇ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് വരുന്നത്. വൈ-കണക്റ്റ് ആപ്പ് വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള കളർ ടിഎഫ്‌ടി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, കീലെസ് ആക്‌സസ്, നാവിഗേഷൻ പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റൈഡ് ഇൻഫർമേഷൻ, ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, റിവേഴ്‌സ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, ഓൾ-എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.
സുരക്ഷയ്‌ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും സിംഗിൾ-ചാനൽ എബിഎസും ഇതിലുണ്ട്. സ്‌മാർട്ട് കീ സിസ്റ്റവും എക്‌സ്റ്റേണൽ ചാർജിങ് പോർട്ടും യമഹയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിൽ നൽകിയിട്ടുണ്ട്.





0 Comments