സംസ്ഥാനത്ത് ഡേറ്റിംഗ് ആപ്പ് വഴി പെൺകുട്ടികൾക്ക് നേരെ ലൈംഗിക ചൂഷണം. കിന്നാരം, കോൾ പിക്ക് എന്ന ഡേറ്റിംഗ് ആപ്പ് വഴി നടക്കുന്നത് കൊടിയ ലൈംഗിക ചൂഷണമാണെന്ന് വെളിപ്പെടുത്തൽ. ആപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് സെക്സ് റാക്കറ്റ് മാഫിയ സംഘങ്ങളാണ്.
ഡേറ്റിംഗ് ആപ്പ് വഴി വ്യാപകമായി നഗ്നതാ പ്രദർശനത്തിന് നിർബന്ധിക്കുന്നതായി പെൺകുട്ടി കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. പുറത്തു പറഞ്ഞാൽ വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. മുഖവും അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ച് മോശക്കാരാക്കുമെന്നും അധികൃതർ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നഗ്നതാ പ്രദർശനം നടത്താൻ ആപ്പിന്റെ എച്ച് ആർ ടീമും അധികാരികളും നിർബന്ധിക്കുന്നുവെന്നും പെൺകുട്ടി പറഞ്ഞു.





0 Comments