ചെയ്യാത്ത തെറ്റിന് മാപ്പുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുന്നോട്ട് തലകുനിക്കാതെ ജീവിക്കുകതന്നെ ചെയ്യുമെന്നും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥിനി എം ആശ്രിത. എങ്ങനെയാണ് ഒരു യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് തങ്ങള്‍ മാപ്പുപറയണമെന്ന തീരുമാനത്തിലേക്ക് എത്താന്‍ സാധിക്കുന്നതെന്നും ആശ്രിത ചോദിക്കുന്നു.അതുവരെ യൂണിവേഴ്‌സിറ്റി കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ലെന്ന് പറഞ്ഞവര്‍ നിങ്ങള്‍ മാപ്പ് പറയുകയാണെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് പറയുന്നു. യൂണിവേഴ്‌സിറ്റിയുടെ അപ്പീല്‍ അംഗീകരിക്കുന്ന സമയത്ത് കോടതി പറഞ്ഞ നിയമപരമായ സാങ്കേതിക പ്രശ്‌നങ്ങള്‍ ഞങ്ങളുടെ മാപ്പിലൂടെ എങ്ങനെ ആണ് ഇല്ലാതാവുന്നത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികളോട് ചീപ്പ് ഈഗോ കാണിക്കുന്ന സംഘി വി സിയായ സിസാ തോമസ് എന്ന സ്ത്രീയ്ക്ക് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കുന്നതിലൂടെ വരുംകാല കേരളത്തിന്റെ ഭാവി എന്താവുമെന്ന് പേടിയാണ്', വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ കുറിച്ചു.
അവകാശങ്ങൾ നേടിയെടുക്കാൻ ഇനിയും ഇനിയും നാടകം കളിച്ചും നൃത്തം ചെയ്തും പാട്ട് പാടിയും ചോദ്യങ്ങൾ ചോദിച്ചും തന്നെ മുന്നോട്ട് പോകും. വിശ്വസിക്കുന്ന സംഘടന എസ്എഫ്ഐ ആണ്. മുന്നോട്ട് തലകുനിക്കാതെ ജീവിക്കുക തന്നെ ചെയ്യുമെന്നും ആശ്രിത വ്യക്തമാക്കി.





0 Comments