സമ്മേളനം ജൂലായ് 11ന് കട്ടോളിയിൽ; സംഘാടക സമിതി രൂപീകരിച്ചു


ചട്ടുകപ്പാറ: ബാലസംഘം വേശാല വില്ലേജ് സമ്മേളനം ജൂലായ് 11 ശനിയാഴ്ച രാവിലെ 9.30 ന് കട്ടോളിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. മയ്യിൽ ഏരിയ സമിതി കൺവീനർ കെ.മധു ഉദ്ഘാടനം ചെയ്തു. ബാലസംഘം വില്ലേജ് പ്രസിഡണ്ട് സി. ശ്രീനന്ദ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് കൺവീനർ കെ.പ്രീതി. ജോയിന്റ് കൺവീനർ ടി.മനോജ്, കെ.പ്രിയേഷ് കുമാർ, കെ.ഗണേഷ് കുമാർ, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി എസ്.എം എലേന സ്വാഗതവും വിനോദ് വേശാല നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:-

ചെയർമാൻ: കെ.ഗണേഷ് കുമാർ

വൈസ് ചെയർമാൻ: പി.പി സജീവൻ

കൺവീനർ: കെ.പ്രീതി

ജോ:കൺവീനർ: ടി.മനോജ്



إرسال تعليق

0 تعليقات