കൊടിയുടെ പേരിൽ കോടികൾ തട്ടി, 47 മണ്ഡലങ്ങളിൽ ഫണ്ട് വെട്ടിച്ചു; ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയിൽ


തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ വെട്ടിപ്പിൽ കൂടുതൽ പ്രതിസന്ധിയിലായി ബിജെപി നേതൃത്വം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ 12 കോടി രൂപ തട്ടി എന്നാണ് കണ്ടെത്തിയത്. എന്നാൽ അതിലും വലിയ കൊള്ളയാണ് നടന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. നിലവിൽ നടപടിക്ക്‌ വിധേയരായവർ ഫണ്ട്‌ വെട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ തെളിവുകൾ സഹിതം പുറത്തുവിട്ടേക്കുമെന്ന ഭീഷണിയും ഉയർത്തുന്നുണ്ട്. ഇതാണ് ബിജെപി ദേശീയ – സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്‌. പാർട്ടി അന്വേഷണത്തിൽ 47 മണ്ഡലങ്ങളിൽ ഫണ്ട്‌ വെട്ടിച്ചത്‌ കണ്ടെത്തിയിട്ടുണ്ട്‌. മണ്ഡലത്തിൽ ചുരുങ്ങിയത്‌ ഒരുകോടി രൂപയും ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേകം ക്ലാസ്‌ തിരിച്ചും വിതരണം ചെയ്യാനായിരുന്നു ഫണ്ട്‌. അതേസമയം കൊടിയുടെ പേരിൽ കോടികൾ തട്ടിയ സംസ്ഥാന സെക്രട്ടറി അഞ്ജനയിൽ മാത്രം വിഷയം ഒതുക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുമുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡന്റിന്റെ പിടിപ്പുകേടാണ്‌ ബിജെപി നാണംകെട്ട അവസ്ഥയിൽ എത്താൻ കാരണമായതെന്നാണ്‌ മുതിർന്ന നേതാക്കളുടെ അഭിപ്രായം. 18 ഇന് അടിയന്തര കോർക കമ്മിറ്റി യോഗം ചേരാനാണ് നിലവിൽ ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.



إرسال تعليق

0 تعليقات