ഇരിട്ടി സിറ്റി ലയൺസ് ക്ലബ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.


ഇരിട്ടി സിറ്റി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ഡിസ്ട്രിക്റ്റ് ഗവർണർ പ്രൊഫ വർഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. ബിജു എൻ കെ ആദ്യക്ഷനായി. ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ ടി പി രവീന്ദ്രൻ, റെജി തോമസ്, ഡോ ജി ശിവരാമകൃഷ്ണൻ, എ കെ ഹസ്സൻ, നിതീഷ് ജോസഫ് എന്നിവരും, അഡ്വ : ആന്റണി പുളിയമ്മാക്കൾ, സജ്ജുനൻ ടി എസ്,ഒ അശോകൻ, ബെന്നി പാലക്കൽ,മനു മാധവൻ, ഷിനോ മാത്യു എന്നിവരും സംസാരിച്ചു. 

കുന്നംകുളം പ്രസ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ സംസ്ഥാന തല മാധ്യമ പുരസ്‌കാര ജേതാവ് ഉന്മേഷ് പായത്തെ ആദരിച്ചു.

ഉളിക്കൽ ശലഭം ബഡ്‌സ് സ്കൂളിന് വീൽ ചെയറും, ചരൾ അശ്രയ വൃദ്ധ സദനത്തിനു ദനസഹായവും നൽകി.

പുതിയ ഭാരവാഹികൾ :

ടി എസ് സജ്ജുനൻ - പ്രസിഡന്റ്‌ പ്രവീൺ

പ്രശാന്തൻ - വൈസ് പ്രസിഡന്റ്‌മാർ 

ഒ അശോകൻ - സെക്രട്ടറി 

വിപേഷ് ദിവാകർ - ജോയിന്റ് സെക്രട്ടറി 

ബെന്നി പി - ട്രഷറർ.



إرسال تعليق

0 تعليقات