ദുൽഹൻ ബ്രൈഡൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്


ഇരിട്ടി: വിവാഹാഭരണങ്ങൾ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നവർക്ക് വ്യത്യസ്തമായ അനുഭവം ഒരുക്കി ദിയ ഗോൾഡ് & ഡയമണ്ട്സ്. ജൂലൈ 11, 12 തീയതികളിൽ നടക്കുന്ന ദുൽഹൻ ബ്രൈഡൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

വിവാഹദിനം… ഓരോ വധുവും ജീവിതകാലം മുഴുവൻ ഓർത്തുവെക്കുന്ന മനോഹര നിമിഷം. ആ മംഗല്യസ്വപ്നങ്ങൾക്ക് സ്വർണത്തിളക്കം പകരാൻ ദിയ ഗോൾഡ് & ഡയമണ്ട്സ് ഒരുക്കുന്നത് ദുൽഹൻ ബ്രൈഡൽ ഫെസ്റ്റ്.

ജൂലൈ 11, 12 ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വധുവാകാൻ ഒരുങ്ങുന്ന ഓരോ യുവതിക്കും വിവിധ ബ്രൈഡൽ ഗോൾഡ് ആഭരണങ്ങൾ അണിഞ്ഞുനോക്കാനും, തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഡിസൈനുകൾ നേരിട്ട് തിരഞ്ഞെടുക്കാനും ഇവിടെ പ്രത്യേക അവസരമൊരുക്കുന്നു.

അതുമാത്രമല്ല, ഈ രണ്ട് ദിവസങ്ങളിൽ തിരഞ്ഞെടുത്ത ആഭരണങ്ങൾ 0 ശതമാനം മുതൽ 4.9 ശതമാനം വരെ പണിക്കൂലിയിൽ സ്വന്തമാക്കാനുള്ള പ്രത്യേക ഓഫറും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

വിവാഹത്തിനായുള്ള ആഭരണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന കുടുംബങ്ങൾക്കും വധുക്കൾക്കും ഈ ബ്രൈഡൽ ഫെസ്റ്റ് ഒരു മികച്ച അവസരമാണ്. നിങ്ങളുടെ മംഗല്യസ്വപ്നങ്ങൾക്ക് മനോഹരമായ ഒരു മുന്നൊരുക്കമാകട്ടെ ദിയ ഗോൾഡ് & ഡയമണ്ട്സിന്റെ ദുൽഹൻ ബ്രൈഡൽ ഫെസ്റ്റ്.



Post a Comment

0 Comments