മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി വീണ്ടും കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ രംഗത്ത്. നിയമനങ്ങളിൽ ഉണ്ടായ ശ്രദ്ധക്കുറവ് ഓർമ്മപ്പെടുത്തുകയാണ് കെഎസ്‌യു ചെയ്തതെന്നും എന്നാൽ മുഖ്യമന്ത്രി പ്രസ്ഥാനത്തെ അപമാനിച്ചെന്നും ഗോകുൽ ഗുരുവായൂർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു വിമർശനം.
മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റ് ബോധ്യപ്പെടുത്താനാണ് കെഎസ്‌യു ലക്ഷ്യമിട്ടത്. കെ.എസ്.യു ഉന്നയിച്ച വിഷയം പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും എന്ന് രണ്ട് വരി വാചകത്തിൽ അവസാനിപ്പിക്കേണ്ട വിഷയത്തെ മുഖ്യമന്ത്രി മറ്റ് തലങ്ങളിലേക്ക് എത്തിച്ചുവെന്ന് ഗോകുൽ ഗുരുവായൂർ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം തനിക്ക് മുകളിൽ ആരുമില്ലെന്ന അഹങ്കാരം ആണെന്നും നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്‌യുക്കാർ പ്രതികരിക്കുമെന്നും വി ഡി സതീശനെ അദ്ദേഹം വെല്ലുവിളിച്ചു.
തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ അത് തിരുത്തുന്നതിന് പകരം ശ്രദ്ധ ക്ഷണിച്ചവരെ, പരാതി പറഞ്ഞവർക്കെതിരെ മുഖം തിരിക്കുന്ന നിലപാട് ശരിയല്ല. പരാതി പറയുമ്പോൾ ആര് എന്ത്, അവർക്കെന്ത് കാര്യം എന്നുള്ള ധിക്കാര സ്വരം അല്ലാ ഉണ്ടാവേണ്ടത്. വിഷയം ഇത്രയേറെ വഷളാക്കിയത് താൻ പോയിമ കൊണ്ടും, തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരവും കൊണ്ടാണ് എന്ന് പറയാതിരി വയ്യ, കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ പോസ്റ്റിൽ പറഞ്ഞു.






0 تعليقات