മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

 

കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. മൻമോഹൻ സിങ്ങിന്റെ മരണത്തിന് രണ്ടുവർഷത്തിന് ശേഷം ക്ലീൻ ചിറ്റ് ലഭിച്ചത്. കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിംഗ്.മൻമോഹൻ സിങ് വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015-ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഒഡീഷയിലെ കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് കുറ്റവിമുക്തനായത്.സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുകൾ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിർണായക വിധി. മൻമോഹൻ സിങ്ങിനെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2014 ഓഗസ്റ്റിലും ഒക്ടോബറിലും സി.ബി.ഐ വിചാരണക്കോടതിയിൽ ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. എന്നാൽ, സ്പെഷ്യൽ ജഡ്ജി ഈ റിപ്പോർട്ടുകൾ തള്ളുകയും കേസ് രജിസ്റ്റർ ചെയ്ത് 2015 മാർച്ചിൽ വിചാരണ നേരിടാൻ മൻമോഹൻ സിങ്ങിന് സമൻസ് അയക്കുകയുമായിരുന്നു.

സിബിഐ കോടതിയുടെ 2015 മാർച്ചിലെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, കേസ് നടപടികൾ ഔദ്യോഗികമായി അവസാനിപ്പിച്ചു. 2024 ഡിസംബർ 26 ന് മൻമോഹൻ സിങ് അന്തരിച്ചതോടെ അപ്പീൽ സാങ്കേതികമായി അവസാനിക്കേണ്ടതായിരുന്നെങ്കിലും, വിചാരണക്കോടതി അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിംഗ്വി എന്നിവരുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.



إرسال تعليق

0 تعليقات