മുഖ്യമന്ത്രി വി ഡി സതീശനെ കാണാനെത്തിയ വയോധികയെ പൊലീസ് അതിക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ഇടവ സ്വദേശി ശാരദയ്ക്കാണ് മർദനമേറ്റത്. ഒരാഴ്ച മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം.അയൽവാസിക്ക് പണം കടം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനാണ് വയോധിക എത്തിയത്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി വീണ്ടും വരാൻ ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുശേഷം വീണ്ടും എത്തിയ ശാരദയെ സുരക്ഷാ ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിപ്പിച്ചില്ല.
എന്നാൽ വയോധിക മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യത്തിൽ ഉറച്ചു നിന്നു. പിന്നാലെ അഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരും ചേർന്ന് പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു. സംഭവത്തിൽ ശാരദയുടെ കൈകാലുകൾക്കും മുഖത്തും പരുക്കേറ്റു.







0 Comments