ബസ്സുകളുടെ അനിയന്ത്രിത മത്സര ഓട്ടം; നഗരസഭ യോഗം ചേർന്നു


ഇരിട്ടി-മട്ടന്നൂർ KSTP റോഡിൽ  വർദ്ധിച്ചു വരുന്ന ബസ്സ് അപകടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നത് സംബന്ധിച്ച് ആലോചി ക്കുന്നതിനായി നഗരസഭയിൽ നടന്ന യോഗം നഗരസഭ ചെയർപേഴ്സൺ വി.വിനോദ്കുമാർ ഉത്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ  കെ.സോയ അധ്യക്ഷത വഹിച്ചു. കുത്തുപറമ്പ് അസ്സി: പോലിസ് കമ്മിഷണർ സിബി ടോം, മട്ടന്നൂർ സബ്ബ് ഇൻസ്പെക്ടർ നൗഷാദ് മൂപ്പൻ, ഇരിട്ടി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ബാബുരാജ്, മട്ടന്നൂർ എൻഫോഴ്സ് മെൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷനിൽകുമാർ, സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മാർ ബസ്സ് ഉടമകളുടെ പ്രതിനിധി ടൈറ്റസ്സ് ബെന്നി, യുനിയൻ പ്രതിനിധികളായ പി.ചന്ദ്രൻ, ജില്ലാ ലീഗൽ കൗൺസിലർ ബാലകൃഷ്ണൻ, എൻ.രാജൻ, ഷക്കീബ്. കെ, മുകുന്ദൻ മാസ്റ്റർ, സി.വി.എം.വിജയൻ, കെ.മുഹമ്മദലി, ലത്തീഫ്, അബ്ദുൾ റാസിഖ്, രാമചന്ദ്രൻ.കെ.വി. എന്നിവർ സംസാരിച്ചു.



إرسال تعليق

0 تعليقات