സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

 


വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് രക്തസാക്ഷികള്‍ ആയവര്‍ക്ക് പോലും സ്മാരകമില്ലാത്ത വലിയചുടുകാട്ടില്‍ വി എസിന് വേണ്ടി സ്മാരകം നിര്‍മ്മിക്കരുതെന്ന് കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വം ഇടപെടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു.വലിയ ചുടുകാട്ടിലെ വിഎസ് സ്മാരകത്തില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് പുന്നപ്ര വയലാര്‍ സമര സേനാനി പികെ ചന്ദ്രാനന്ദന്റെ കുടുംബവും രംഗത്ത് എത്തിയത്. സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനം ചരിത്ര നിഷേധമാണെന്ന് പാര്‍ട്ടി നേതൃത്വത്തിന് കുടുംബം നല്‍കിയ കത്തില്‍ പറയുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് പോലും വലിയചുടുകാട്ടില്‍ സ്മാരകമില്ല. വിഎസിനായി സ്മാരകം ഉയര്‍ന്നാല്‍ വലിയചൂടുകാട് വിഎസിന്റെത് മാത്രമായി മാറുമെന്ന ആശങ്കയും കുടുംബം പ്രകടിപ്പിക്കുന്നു. 1957ല്‍ നടന്ന പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതിപട്ടിക ഉള്‍പ്പെടുത്തിയാണ് കുടുംബം പാര്‍ട്ടിക്ക് കത്തയച്ചത്. പി കെ സി പത്താം പ്രതി. വിഎസ് പ്രതിപ്പട്ടികയില്‍ പോലും ഇല്ലെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. സ്മാരകനിര്‍മാണത്തില്‍ സിപിഐഎമ്മുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചൊവ്വാഴ്ച വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമദിനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സ്മാരകംഉദ്ഘാടനം ചെയ്യും.



Post a Comment

0 Comments