തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകള്‍ക്ക് നിരക്കാത്തത് പറഞ്ഞുവെന്നും ബോധപൂര്‍വ്വം തെറ്റായ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ വര്‍ഗീയത പരത്തുകയാണെന്ന് പറഞ്ഞു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ താന്‍ എടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമെന്നും അദ്ദേഹം ചോദിച്ചു. വ്യക്തമാക്കാനുള്ള ബാധ്യത വി ഡി സതീശനുണ്ട്. ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി അംഗീകരിക്കുന്ന ആദ്യത്തെ ബിജെപി ഇതര സര്‍ക്കാരാണ് കേരളത്തില്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അംഗീകരിച്ച് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇത് കൃത്യമായ സംഘപരിവാര്‍ സേവയാണ്. അത് പൂര്‍ണമായി തുറന്നുകാട്ടപ്പെട്ടു. അപ്പോഴാണ് അദ്ദേഹം നിലവിട്ട് സംസാരിക്കാന്‍ തുടങ്ങിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു.






0 Comments