സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് തികച്ചും അന്യായമാണെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ വീണ്ടും തഴഞ്ഞതാണ് അശ്വിനെ ചൊടിപ്പിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഒരു കളിക്കാരനോട് സെലക്ടര്‍മാര്‍ കാണിക്കുന്ന ഈ സമീപനം ഒട്ടും ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.സഞ്ജുവിനെ സിംബാബ്വെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത് തീര്‍ത്തും അനീതിയാണ്. അവസരം ലഭിച്ചപ്പോഴെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് അദ്ദേഹം. കളിക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാതിരിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കും. സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനം എന്നെ ഏറെ നിരാശനാക്കി.' -രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രഖ്യാപിച്ച സിംബാബ്വെ പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കുമെന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ സഞ്ജുവിനെ വീണ്ടും പുറത്തിരുത്താനുള്ള സെലക്ടര്‍മാരുടെ തീരുമാനം സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും ആരാധകരുടെ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അശ്വിനും പരസ്യമായി സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.





0 Comments