ഹെൽത്തിയാണ് ഈ അവക്കാഡോ സാലഡ്

 

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ ഫലമാണ് അവക്കാഡോ. ആരോ​ഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവയെല്ലാം ഇതിലുണ്ട്. ​ഗുണങ്ങൾ കൊണ്ട് മുന്നിലായ അവക്കാഡോ രുചിയിലും ഒട്ടും പിന്നിലല്ല. ഏറെ ഹെൽത്തിയായ ഒരു സലാഡുണ്ടാക്കിയാലോ അവക്കാഡോ കൊണ്ട്.

ചേരുവകൾ

അവക്കാഡോ-1 കപ്പ്‌
ലെമൺ ജ്യൂസ്‌ -1/2 സ്പൂൺ
തേൻ-1 സ്പൂൺ
ഉപ്പ്-ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

അവക്കാഡോയുടെ തോലും കുരുവും കളഞ്ഞതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നാരങ്ങാനീരും തേനും ഉപ്പും ചേർക്കുക. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു സാലഡ് ആണിത്. ഏത് സമയത്ത് വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്. ഈ സാലഡ് ശരീരത്തിന് വളരെ നല്ലതാണ്. അതുപോലെതന്നെ പെട്ടെന്ന് വയറു നിറയാനും ഇത് സഹായിക്കുന്നു. ഈയൊരു സാലഡ് കുട്ടികൾക്കും മുതിർന്നവർക്ക് ഒക്കെ ഇഷ്ടമാവുകയും ചെയ്യും.



إرسال تعليق

0 تعليقات