കേരളത്തിൽ അവയവക്കച്ചവടം: അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: സംസ്ഥാനത്ത് അവയവക്കച്ചവടം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം എസ്ഐടിയെ രൂപീകരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചില ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവക്കച്ചവടം വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതികളാണ് എസ്ഐടി രൂപീകരിക്കാൻ കാരണമായതെന്ന് മന്ത്രി പറഞ്ഞു. "ആളുകളുടെ അവയവങ്ങൾ മോഷ്ടിച്ച് കൊടുത്ത് പണമുണ്ടാക്കുന്ന ധാരാളം ആളുകളുണ്ട്. അതിനെയൊക്കെ നിയന്ത്രിച്ചേ മതിയാവൂ. വളരെ ശക്തമായി തന്നെ അവയവക്കച്ചവടത്തെ നിയന്ത്രിക്കും. അതിൽ ഒരു സംശയവും വേണ്ട. എസ്ഐടിയുടെ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കും" എന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ ഒരു കാരണവശാലും അവയവക്കച്ചവടം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി വ്യവസ്ഥാപിതമായ നടപടികളും സുപ്രീംകോടതിയുടെ നിർദേശങ്ങളും ഉണ്ടെന്നും എന്നാൽ അവ പാലിക്കാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



Post a Comment

0 Comments