പോലീസ് വാഹനത്തിന് നേരെ ബോംബേറ് പ്രതിക്ക് തടവും പിഴയും ശിക്ഷ


തലശ്ശേരി: നിരന്തരം രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിന്നിരുന്ന പൊന്ന്യം പ്രദേശത്ത് കതിരൂർ പോലീസ് സംഘം എത്തിയപ്പോൾ പോലീസ് വാഹനത്തിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഔദ്യോധിക കൃത്യനിർവ്വഹണം തടസ്ഥപ്പെടുത്തി എന്ന കേസിൽ ഒന്നാം പ്രതിയെ പത്ത് വർഷം തടവിനും ഇതു പതിനായിരം രൂപ പിഴ അടക്കാനും രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എം.തുഷാർ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് കൂടുതൽ അനുഭവിക്കണം

കേസിലെ ഒന്നാം പ്രതിയായ എരഞ്ഞോളി കൊടക്കളത്തെ പാലാ പറമ്പിൽ കെ. പ്രബോഷിനെ (34) യാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ കൊടക്കളത്തെ ബേബി നിവാസിൽ പി. സൂരജ് (35) കേസ് വിചാരണ കാലത്ത് ഹാജരാവാത്തതിനാൽ പ്രതിയുടെ പേരിലുള്ള കേസ് പിന്നീട് വീണ്ടുംപരാഗണിക്കും.

2016 ഒക്ടോബർ 30 ന് രാത്രി ഒമ്പത് മണിയോടെ പൊന്ന്യം നായനാർ റോഡിൽ വെച്ചാണ് കേസിന്നാസ്പദമായ സംഭവം. കതിരൂർ പോലീസ് സ്റ്റേഷനിലെ കെ എൽ 01 ബി കെ 6238 വാഹനത്തിന് നേരെയാണ് സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി കേസ്.

പോലീസ് ഓഫീസർമാരായ മഹേഷ്, സി. ഷാജു, ജോസ് എൻ.ടി.കനകൻ എം.അഫ്സീർ,രജ്ജിത്ത്, നാരായണൻ എഡിഎം മുഹമ്മദ് യൂസഫ് തുടങ്ങിയ വരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.വി.എസ്.ജയശ്രീ ആണ് ഹാജരായത്.



إرسال تعليق

0 تعليقات