വിദ്യാഭ്യാസ വകുപ്പിൽ വീണ്ടും വഴിവിട്ട നിയമനം; എസ്ഐഇടി ഡയറക്ടർ തസ്തികയിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിച്ച് സർക്കാർ

 

വീണ്ടും യോഗ്യത മറികടന്ന് നിയമനം നടത്തി സർക്കാർ. വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് വീണ്ടും വഴിവിട്ട നിയമനം. എസ്ഐഇടി ഡയറക്ടർ തസ്തികയിലേക്ക് ലാബ് അസിസ്റ്റന്റിനെ സർക്കാർ നിയമിച്ചു.


ഡിജിറ്റൽ മീഡിയ രംഗത്ത് പരിജ്ഞാനം ഉള്ള അധ്യാപകർ വഹിച്ച പദവിയിലേക്കാണ് ലാബ് അസിസ്റ്റന്റിനെ നിയമിച്ചത്. വെച്ചുച്ചിറ പോളിടെക്നിക്കിലെ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഉള്ള സിബി മുഹമ്മദിനാണ് നിയമനം. പാഠഭാഗങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ വിഭാഗമാണ് എസ്ഐഇടി. അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകുന്നതും എസ്ഐഇടി ആണ്.



Post a Comment

0 Comments