ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി കൊടുക്കാതെ തടസം സൃഷ്ടിച്ച് കാർ. ഗുരുതരമായി പരുക്കേറ്റ രോഗിയുമായി പോയ ആംബുലൻസിനാണ് കടന്നു പോകാൻ അവസരം നൽകാതെ കാർ യാത്രികൻ തടസം സൃഷ്ടിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസിനാണ് കാർ മാർഗ തടസം സൃഷ്ടിച്ചത്. കഴക്കൂട്ടം മുതൽ മെഡിക്കൽ കോളേജ് വരെ കാർ യാത്രികൻ മാർഗ തടസം ഉണ്ടാക്കിയതായാണ് വിവരം. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. കാർ യാത്രികൻ ആംബുലൻസിനെ കടന്നുപോകാൻ അനുവദിക്കാത്തത് വീഡിയോയിൽ വ്യക്തമാണ്.




0 تعليقات