മയ്യിൽ: നാറാത്ത് ആലിൻകീഴിൽ ചെറുവാക്കര ഗവ. എൽപി സ്കൂളിന് മുന്നിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
കുറ്റ്യാട്ടൂർ പഴശ്ശിയിലെ വായക്കച്ചാൽ റോഡിൽ വി കെ ദിനിൽ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടം.കണ്ണൂർ ഭാഗത്ത് നിന്നും നാറാത്ത് ഭാഗത്തേക്ക് വന്ന ബൈക്ക് എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് പരിക്കേറ്റ ദിനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.എട്ടെയാറിലെ ഓട്ടോറിക്ഷ ഡ്രൈവർ കാക്കാമണി ദിനേശൻ- വി കെ നളിനി എന്നിവരുടെ മകനാണ്. വി കെ ദിപിന, വി കെ ദിൽന (അധ്യാപിക) എന്നിവർ സഹോദരങ്ങളാണ്.മൃതദേഹം കണ്ണൂർ എകെജി ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ശനി വൈകീട്ട് ആറിന് പൊറോളം ശാന്തിവനത്തിൽ നടക്കും.





0 Comments