ഇരിട്ടി : ഇടപ്പുഴ വാളത്തോട് വനമേഖലയിൽ ജാർഖണ്ഡ് സ്വദേശിയെ കാണാതായതായി സംശയം. ജാർഖണ്ഡ് സ്വദേശിയായ വിജയ് ദേഹത (42) എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഇദ്ദേഹം വനത്തിലേക്ക് കയറിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതിനെത്തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
വിവരമറിഞ്ഞയുടൻ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മഴയും കോടയും കാരണം നിലവിൽ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും, ഇന്നു പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.





0 تعليقات