കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാകിസ്താനെതിരേ വിജയംനേടിയതിന്റെ 27-ാം വാർഷികം ആണ് ഇന്ന്. ഇതോട് അനുബന്ധിച്ച് നടൻ മോഹൻലാൽ പങ്കുവെച്ച പോസ്റ്റിന് നേരെ ഇപ്പോൾ സൈബർ ആക്രമണം നടക്കുകയാണ്. ‘നമ്മുടെ കൊടുമുടികളും അഭിമാനവും തിരിച്ചുപിടിച്ച നമ്മുടെ സൈനികരുടെ ധൈര്യത്തെ ഓർമ്മിക്കുന്നു. അവരുടെ ത്യാഗം നമ്മളെക്കാൾ വലിയ ഒന്നിനെ സേവിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ജയ് ഹിന്ദ്’ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സാർ ഇവിടെയൊക്കെ ഉണ്ടായിരുന്നോ എന്നും ഓപ്പറേഷൻ വിജയ് കുറിച്ച് മകളുടെ പോസ്റ്റ് ഒന്നും കണ്ടില്ലെന്നും നന്നായി ബാലൻസ് ചെയ്യുന്നുണ്ടല്ലോ എന്നും ആണ് പലരും കുറിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും താരത്തിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് മോഹൻലാലിന്റെ മകൾ വിസ്മയ മോഹന്‍ലാല്‍ രംഗത്തെത്തിയതിന് പിന്നാലെ ആയിരുന്നു ഈ ആക്രമണം. തീവ്രവലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നാണ് നടനെതിരെ കടുത്ത സൈബര്‍ അധിക്ഷേപം ആണ് ഉയർന്നത്. നേരത്തെ വിസ്മയയ്‌ക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. മോഹൻലാലിന്റെ വില കളഞ്ഞെന്നും ഇനി സിനിമ കാണാൻ തിയറ്ററിലേക്കില്ലന്നുമാണ് ഒരാൾ കുറിച്ചത്. തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നു, പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചേദിച്ചാൽ മനസിലാകും, സിനിമയ്ക്ക് ആളെക്കൂട്ടാനുള്ള പ്രതികരണം, രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോർട്ട് ചെയ്യുകയാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഫേസ്ബുക്കിലാണ് കടുത്ത വിദ്വേഷ കമന്റുകൾ ഉയർന്നുവന്നത്.






0 Comments