കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗം ചേര്‍ന്നു. നബാര്‍ഡ് ഫണ്ടില്‍ പ്രവൃത്തി ആരംഭിച്ച് നിർമ്മാണം പൂർത്തിയായിട്ടില്ലാത്ത കെട്ടിടം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാന്‍ നിർദേശിച്ചു. പുതിയ കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കല്ലട്ര മാഹിൻ എം.എല്‍.എ പറഞ്ഞു. ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ നിര്‍ദ്ദേശം നല്‍കി. പുതിയതായി നിര്‍മ്മിച്ച മോര്‍ച്ചറി കെട്ടിടത്തില്‍ ആവശ്യമായ ഫര്‍ണിച്ചര്‍ സൗകര്യങ്ങളൊരുക്കാനും നിര്‍ദ്ദേശിച്ചു. കാസർകോട് ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ശോചനീയാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും യോഗം നിർദ്ദേശിച്ചു. യോഗത്തില്‍ കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, കെ.ഡി.പി സ്‌പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബി സന്തോഷ്, കാസര്‍കോട് ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ.സന്ധ്യ, എഞ്ചിനീയര്‍ അനില്‍കുമാര്‍, കരാറുകാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 تعليقات