ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ ഭീഷണി; അമേരിക്ക ആക്രമണം തുടർന്നാൽ ഗൾഫ് മേഖലയിലെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും തകർക്കും

 

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ ഭീഷണി. അമേരിക്ക ആക്രമണം തുടർന്നാൽ ഗൾഫ് മേഖലയിലെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും തച്ചുതകർക്കുമെന്ന് ഇറാൻ സൈന്യം. ഇറാന്റെ ഖതം അൽ-അൻബിയയുടെ വക്താവ് ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം സോൾഫാഗരിയാണ് മുന്നറിയിപ്പ് നൽകിയത്. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ഇടപെടൽ അനുവദിക്കില്ലെന്നും സോൾഫാഗരി പറഞ്ഞു. ഇറാൻ പുതിയ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി.ഇറാന്റെ സൈന്യത്തെ ആക്രമിച്ച് തീവ്രവാദി ഗ്രൂപ്പുകളെ ഇളക്കിവിടാൻ അമേരിക്കൻ ശ്രമമെന്ന് ആരോപണവുമായി ഇറാൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ നിലയിലാണ് അമേരിക്കയുടെ നീക്കമെങ്കിൽ ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തെക്കൻ ഇറാനിൽ അമേരിക്ക നടത്തി ആക്രമണത്തിൽ 30 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതോടെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്.

ഏഴ് മണിക്കൂർ നീണ്ട കനത്ത വ്യോമാക്രമണമാണ് അമേരിക്ക നടത്തിയത്. ധാന്യ സംഭരണകേന്ദ്രങ്ങളും കുടിവെള്ള പ്ലാന്റുകളും അമേരിക്ക തകർത്തെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ ഇനിയും ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപും ഭീഷണി മുഴക്കി. ഇതോടെ മേഖലയാകെ വലിയ ആശങ്കയിലാണ്.



Post a Comment

0 Comments