പാമ്പുകളെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും പാമ്പ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമിപ്പിക്കുന്നതിനുമായി നടത്തുന്ന ലോക സർപ്പ ദിനം ജില്ലയിൽ ആചരിച്ചു. സർപ്പ ദിന ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. ഐ.സി.എം.ആർ ന്റെ സീറോ സ്നേക്ക് ബൈറ്റ് ഡെത്ത് ഇനീഷിയേറ്റിവ് പ്രൊജക്റ്റും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായാണ് സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിൽ കണ്ണൂർ ഭാരതീയ വിദ്യാഭവനിലെ വിദ്യാർത്ഥികളായ അർമാൻ മുഹമ്മദ് ഷഫീക്ക്, മുഹമ്മദ് അയാൻ ഇബ്രാഹിം എന്നിവർ ഒന്നാം സ്ഥാനം നേടി. അങ്ങാടിക്കടവിലെ ലിറ്റിൽ ബഡ്സ് ഇംഗ്ലീഷ് സ്കൂളിലെ ടി.എസ് അംജിത്ത് രാജ്, ബെനിറ്റോ സണ്ണി ടീം രണ്ടാം സ്ഥാനവും കാഞ്ഞിരോട് കെ.എം.ജെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹിനായ ഫാത്തിമ, സിയ ഫാത്തിമ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും കണ്ണൂർ ഡി.എഫ്.ഒ കെ. സജി വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാർ ആർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ സി സച്ചിൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി എ ഷബീർ, ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസർ ടി. സുധീഷ്, ഐസിഎംആർ സീറോ സ്നേക്ക് ബൈറ്റ് ഡെത്ത് ഇനിഷ്യറ്റീവ് പ്രൊജക്റ്റ് പ്രതിനിധികളായ ഡോ. എം എസ് അരവിന്ദ്, ഡോ. ശൈലേഷ് ശങ്കർ, എം എ അൻസാഫ്, ആർ ജെ രേവതി, എന്നിവർ സംബന്ധിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അദ്ദേഹത്തിന്റെ ചേമ്പറിൽ വെച്ചു അഭിനന്ദിച്ചു.



0 Comments