തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത്. കരിമണ്ണൂർ എസ്ഐ റോയ് സുകുമാരനും ഡ്രൈവർ ജിജോ ആൻറണിയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ. കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇടുക്കി എസ്പി ഡിജിപിക്ക് റിപ്പോർട്ട് നൽകി. രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് എസ്പി പ്രതികരിച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ പ്രദർശന പരിപാടിയിലാണ് രണ്ടു ഉദ്യോഗസ്ഥരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. സംശയം തോന്നിയ നാട്ടുകാർ ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവത്തിൽ ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് 200 ഓളം നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


.gif)



0 Comments