കിഴുത്തള്ളി ഓവുപാലം റോഡ് ഗതാഗത യോഗ്യമാക്കി

 



കിഴുത്തള്ളി ഓവുപാലം റോഡ് ഗതാഗത യോഗ്യമാക്കി 

തകർന്ന കിഴുത്തള്ളി ഓവുപാലം റോഡ്  പൊതുമരാമത്ത് വകുപ്പ് അധികൃതർ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കി. 

കഴിഞ്ഞ ദിവസം റോഡ് സന്ദർശിച്ച ടി ഒ മോഹനൻ എം.എൽ.എ എത്രയും പെട്ടെന്ന് റോഡ് യാത്രാ യോഗ്യമാക്കാൻ നിർദേശം നൽകിയിരുന്നു.ശനിയാഴ്ച്ച തന്നെയാണ് റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തി യാത്രാ ദുരിതത്തിന് പരിഹാരം കണ്ടത്.റെയിൽവേയുടെ അനുമതി ലഭിച്ചാലുടൻ തന്നെ റോഡ് ടാർ ചെയ്ത് പൂർണ്ണമായും ഗതാഗതയോഗ്യമാകുമെന്ന് എംഎൽഎ അറിയിച്ചു.


إرسال تعليق

0 تعليقات