ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് അജിന്‍ക്യാ രഹാനെ. ഇന്ത്യക്കായി 195-ഉം ഐപിഎല്ലില്‍ 212 മത്സരങ്ങളിലും കളിച്ചു. 2020-21 ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് ചരിത്രജയം സമ്മാനിച്ച നായകനാണ് കളമൊഴിയുന്നത്.എന്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്നതാണ് ജീവിതത്തിന്റെ യാഥാര്‍ഥ്യമെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയില്‍ രഹാനെ പറഞ്ഞു. സമയമാകുമ്പോള്‍ നിങ്ങള്‍ അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുക എന്നതാണ്. ബാറ്റിംഗില്‍ ഞാന്‍ എപ്പോഴും ടൈമിംഗിനെയാണ് ആശ്രയിച്ചിട്ടുള്ളത്; അതിന്റെ പ്രാധാന്യം എനിക്ക് എപ്പോഴും ബോധ്യവുമുണ്ട്. ഇന്ന്, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സമയമായി എന്ന് എനിക്ക് തോന്നുന്നു – രഹാനെ പറഞ്ഞു.
2011-ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലൂടെയാണ് രഹാനെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത അദ്ദേഹം 31 പന്തില്‍ നിന്ന് 69 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 12 സെഞ്ചുറികള്‍ ഉള്‍പ്പെടെ 5,077 റണ്‍സ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ 375 റണ്‍സ് മാത്രമാണ് നേടിയത്. ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്ന് 2962 റണ്‍സ് നേടി.



.gif)



0 تعليقات