ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണയുമായി സിആര്‍പിഎഫ് തലവന്‍. ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്ക് ഉത്തരവാദി താനായിരിക്കുമെന്ന് സിആര്‍പിഎഫ് മേധാവി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇടപെട്ടതെന്നാണ് സിആര്‍പിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ പെല്ലറ്റ് തോക്കുള്‍ ഉപയോഗിച്ച് ആക്രമണം നടത്തി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ പിന്തുണച്ചുകൊണ്ട് സിആര്‍പിഎഫ് മേധാവി രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഭയക്കാതെ പ്രവര്‍ത്തിക്കണമെന്നും ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. തിങ്കളാഴ്ച നടന്ന സേനയുടെ ബഹുമതിദാന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ഏത് ഏജന്‍സി അന്വേഷിച്ചാലും ഭയപ്പെടാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം തന്റെ സേനാംഗങ്ങളോട് പറഞ്ഞു.ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നിര്‍ഭയമായി നിങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് തുടരുക. ഉത്തരവാദിത്തമോ ബാധ്യതയോ ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായാല്‍, ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ഞാന്‍ അത് ഏറ്റെടുക്കും. ഗ്യാനേന്ദ്ര പ്രതാപ് സിംഗിന്റെ വാക്കുകള്‍ ഇങ്ങനെ. അതേസമയം ബിഹാറില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിച്ച് തുടങ്ങി.



.gif)



0 تعليقات