പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയത് ആഭ്യന്തരവകുപ്പിന്റെ അസാധാരണ നടപടിയെന്ന് സിപിഐഎം നേതാവ് പി രാജീവ്. മുഖ്യമന്ത്രി വല്ലാതെ പേടിച്ചിരുന്നെന്നും ആഭ്യന്തരമന്ത്രിയെ കൊണ്ട് അന്വേഷണം വേണ്ടെന്ന് വെപ്പിച്ചതാണെന്നും പി രാജീവ് പറഞ്ഞു. നിയമപരമായി നീങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനിക്കുമെന്നും പി രാജീവ് പ്രതികരിച്ചു. ഫേമ നിയമത്തിന്റെ ലംഘനമാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഭയമുള്ളതുകൊണ്ടാണ് അന്വേഷണം വേണ്ടയെന്ന് പറയിപ്പിച്ചതെന്ന് പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയെ കൊണ്ട് കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് നേടിയത് അധികാര ദുർവിനിയോഗമെന്ന് സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി എസ് സതീഷ് കുറ്റപ്പെടുത്തി. വിഷയത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സിപിഐഎം ചർച്ചചെയ്യും. പുനർജനി കേസിൽ മുഖ്യമന്ത്രി വിഡി സതീശനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയ വിജിലൻസ് തീരുമാനത്തിനെതിരെ സ്വീകരിക്കേണ്ട നടപടികൾ സിപിഐഎം ചർച്ചചെയ്യും. വിജിലൻസ് തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതും പാർട്ടിയുടെ പരിഗണനയിലുണ്ട്. കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണം എന്നാണ് സിപിഐഎമ്മിന്റെ ആവശ്യം. വിഡി സതീശനെ കുറ്റവി മുക്തനാക്കിയ നടപടി തെറ്റാണെന്നും പാർട്ടി നേതൃത്വം പ്രതികരിച്ചിരുന്നു.

.gif)


0 Comments