അവധികൊണ്ടുമാത്രം കാര്യമില്ല, സണ്ണിച്ചായന്‍ കൂടി കനിയണം; പരിഹസിച്ച് എംഎം മണി


ഇടുക്കി: ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ കറന്റിനും 'ഗ്യാരണ്ടി' വേണമെന്ന ആവശ്യവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. പവര്‍ക്കട്ടിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ പരിഹസിച്ചാണ് പോസ്റ്റ്. അവധികൊണ്ടുമാത്രം കാര്യമില്ലെന്നും ഫൈനല്‍ കാണണമങ്കില്‍ സണ്ണിച്ചായന്‍ കൂടി കനിയണം എന്നും എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു. ലോകകപ്പ് ഫൈനല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോസ്റ്റ്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയാണ്. വളരെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ മത്സരം കാണുന്നതെന്നും ഫൈനല്‍ മത്സരം കണ്ട് കഴിഞ്ഞ് പിറ്റേന്ന് രാവിലെ സ്‌കൂളുകളിലെത്താന്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സര്‍വകലാശാല പഠനവിഭാഗത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സര്‍വകലാശാലയിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ തുടരും. എല്ലാ ഓഫീസ് ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്ന് രജിസ്ട്രാര്‍ അറിയിച്ചു. വൈസ് ചാന്‍സിലരുടെ നിര്‍ദേശപ്രകാരം നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ സര്‍വകലാശാല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.



Post a Comment

0 Comments