സിജെപി പ്രതിഷേധത്തില്‍ ആളിക്കത്തി രാജ്യതലസ്ഥാനം; സിജെപി വക്താക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം

 

സിജെപി വക്താക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. നേരത്തെ കോക്രോച്ച് ജനതാ പാര്‍ട്ടി വക്താക്കളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണിപ്പോള്‍ കേന്ദ്രം തള്ളിയത്.കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതപ പ്രയോഗവുമുണ്ടായി. പാര്‍ലമെന്റിന് മുന്നിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് മുന്നില്‍ വന്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. പൊലീസുകാര്‍ക്ക് നേരെ സിജെപി പ്രതിഷേധക്കാര്‍ കുപ്പികളെറിഞ്ഞു.

സോനം വാങ്ചുക്കിനെ മോചിപ്പിക്കണം, ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം, ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രം സമയം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, റെയില്‍ ഭവന് പരിസരത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരെ ലാത്തി വീശി ഓടിച്ചു. പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു.



إرسال تعليق

0 تعليقات