ദില്ലി പൊലീസിന് കനത്ത തിരിച്ചടി; ഐഷി ​ഘോഷിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

 

ഐഷി ഘോഷിയെ അറസ്റ്റു ചെയ്യാമുള്ള ദില്ലി പൊലീസി​ന്റെ വാറൻ്റിന് സ്റ്റേ. അടുത്ത വാദം നടക്കുന്നത് വരെ ഐഷി ​ഘോഷിയെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല ഹൗസ് കോടതി അറിയിച്ചു. നാളെ ഐഷി കോടതിയിൽ ഹാജരാകും.

അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് അനുകൂല വിധി വന്നത്. പട്യാല ഹൗസ് കോടതിയിലാണ് ഐഷി ഘോഷ് അപേക്ഷ നൽകിയിരുന്നത്.


വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ അമിത്ഷായുടെ ദില്ലി പൊലീസിന്റെ പ്രതികാര നടപടിയുടെ ഭാ​ഗമായാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണയുമായി സമരത്തിന്റെ മുഴുവൻ ദിവസവും എസ്എഫ്ഐയുടെ സാന്നിധ്യം സമരവേദിയിലുണ്ടായിരുന്നു. ഈ സാന്നിധ്യത്തെ അപ്രസക്തമാക്കാൻ പലരും ശ്രമിച്ചെങ്കിലും ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ഐഷി ഘോഷ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പിന്തുണ അറിയിച്ച് സിജെപി വക്താക്കൾ രം​ഗത്ത് വന്നിരുന്നു. ഇതാവാം ദില്ലി പൊലീസിനെ ചൊടിപ്പിച്ചത്.



إرسال تعليق

0 تعليقات