CMRL എക്സാലോജിക് ഇടപാട്; അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്കും, അകൗണ്ടുകളും സ്വത്തും പരിശോധിക്കും

 

CMRL എക്സാലോജിക് ഇടപാട്, അന്വേഷണം എംഎൽഎ പി എ മുഹമ്മദ് റിയാസിലേക്കും. റിയാസിൻ്റെ സ്വത്തുക്കളും അക്കൗണ്ടും കേന്ദ്രീകരിച്ച് ഇ ഡി അന്വേഷണം നടത്തും. സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം റിയാസിന്റെ അക്കൗണ്ടിലേക്ക് എത്തിയോ എന്നും പരിശോധന. റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.മുൻമുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്.

ലഭിച്ച പണം എന്ത് ചെയ്തു എന്ന ചോദ്യത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് പണം ലഭിച്ചത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം.

വിവാഹശേഷം ഈ പണം ഏതൊക്കെ തരത്തിൽ വിനിയോഗിച്ചു എന്നതിലാണ് ഇഡിക്ക് സംശയമുള്ളത്. ഇരുവരുടെയും അക്കൗണ്ടുകൾ തമ്മിൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റിയാസിൻ്റെ  അക്കൗണ്ടുകൾ പരിശോധിക്കും.



إرسال تعليق

0 تعليقات