ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ CPIM എന്ന വാർത്ത വ്യാജം; അത്തരം തീരുമാനം എടുത്തിട്ടില്ല, പി ജയരാജൻ

 

സിപിഐഎം ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നെന്ന വാര്‍ത്ത വ്യാജമെന്ന് സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍. അത്തരമൊരു തീരുമാനം സിപിഐഎം എടുത്തിട്ടില്ല.വിശ്വാസികളാണ് ക്ഷേത്രത്തിന്റെ കാര്യം നോക്കേണ്ടത് എന്നതിൽ സംശയമില്ലെന്നും പി ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. നാട്ടിലെ എല്ലാ മേഖലകളിലും ശരിയായ രീതിയിൽ ഇടപെടാനും പ്രതികരിക്കാനും ധാരണയുള്ള പ്രസ്ഥാനമാണ് സിപിഐഎം. വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയങ്ങൾ പി ജയരാജന്‍ പറഞ്ഞു.രാജ്യത്തെ പ്രധാനപ്പെട്ട ഇടതുപക്ഷ പാർട്ടിയാണ് സിപിഐഎം. ചുറ്റും നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും പ്രതികരിക്കാനും സിപിഐഎം എക്കാലത്തും ശ്രമിക്കാറുണ്ട്. ഓരോ മേഖലയിലും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും പാർട്ടിക്ക് ധാരണയുണ്ട്.

വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയം. അത്തരം ആരാധനാലയങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് വർത്തമാനകാലത്ത് വർഗീയശക്തികൾ ആസൂത്രിതമായി നടത്തുന്നത്.അതേക്കുറിച്ചൊക്കെ നിരന്തരം പ്രതികരിക്കുകയും എഴുതുകയും ചെയ്ത പാർട്ടി പ്രവർത്തകരാണ് ഞാൻ. അത്തരം ഇടപെടലാണ് ഈ നുണ നിർമ്മാതാക്കളെ അലോസരപ്പെടുത്തുന്നത്.
അതുകൊണ്ടാണ് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ അവർ വ്യാപൃതരാകുന്നത് പി ജയരാജൻ വ്യക്തമാക്കി.



إرسال تعليق

0 تعليقات