കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. സംസ്ഥാനത്തിന് പുറത്തും തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതാകുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം പിതാവ് വിലക്കിയതിനെ തുടര്‍ന്നാണ് ശിവസൂര്യ നാടുവിട്ടത്. കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതി വെച്ചായിരുന്നു വീട്ടില്‍ നിന്ന് പോയത്. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍ നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ സൂചനകള്‍ പൊലീസിനോ കുടുംബത്തിനോ ലഭിച്ചിട്ടില്ല. പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് ശിവസൂര്യയെ ചിലര്‍ കണ്ടെന്ന വിവരം തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അടുത്തുള്ള സിസിടിവി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും കുട്ടിയുടെ സാന്നിധ്യം എവിടെയും കണ്ടെത്തിയില്ല. ഇതിനിടെ നാട്ടുകാര്‍ സമൂഹ മാധ്യമങ്ങള്‍ മുഖേനെ ശിവ സൂര്യയെ കണ്ടെത്താനുള്ള ക്യാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഗെയിം കളിക്കുന്നത് വിലക്കി അച്ഛന്‍ ഫോണ്‍ പിടിച്ചുവാങ്ങിയതോടെയാണ് കുട്ടി നാടുവിട്ടത്. ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സംഭവം. ഗെയിം കളിച്ച് കുട്ടിക്ക് ചെറിയ തുകകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കുട്ടി ഇറങ്ങിപോകുന്ന സമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടിക്ക് പിതാവ് മാത്രമാണ് ഉള്ളത്.


.gif)


0 Comments