തൃശൂർ: പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ ആക്ഷേപം ഉന്നയിക്കുമെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അതു സങ്കടകരമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിഎം പി. വി കെ ശ്രീരാമന്റെ വിമർശനത്തോട് യോജിപ്പില്ല. കഴിഞ്ഞ ദിവസമാണ് 24 ലക്ഷം രൂപ പുലിക്കളി സംഘങ്ങൾക്കു കൈമാറിയത്. ഒരു കലാകാരൻ എന്ന നിലയിൽ പുലിക്കളി എനിക്കു പണ്ടേ ഇഷ്ടമാണ്. പാവങ്ങളാണ് ഈ കലാപ്രകടനവുമായി സമൂഹത്തെ ആനന്ദിപ്പിക്കാൻ എത്തുന്നത്. പുലിക്കളി കലാകാരന്മാർ പ്രത്യേക വിഭാഗമാണ്. അവർ അത്രയും ത്യാഗം സഹിക്കുന്നുണ്ടെന്നും അവർക്ക് കരുതൽ വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ രംഗത്തെത്തിയിരുന്നു. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും വികെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല. നാട്യശാസ്ത്രത്തിൽ ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ പരിഹസിച്ചു. അതേസമയം, വികെ ശ്രീരാമനെതിരെ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രംഗത്തെത്തി. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു.



.gif)


0 Comments