ലോക യോഗാ കപ്പിൽ 3 മലയാളി വിദ്യാർഥികൾക്ക് സ്വർണം.

 


കൊളംബോയിൽ നടന്ന 37-ാമത് ലോക യോഗാ കപ്പിൽ മൂന്ന് മല യാളി വിദ്യാർഥികൾക്ക് സ്വർണ മെഡൽ. പിണറായി സ്വദേശിയും പിണറായി എകെജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ സ്നേഹിൽ പുതുക്കുടി, മാങ്ങാട്ടിടം ആമ്പിലാട് സ്വദേശിയും മമ്പറം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ അനുവർണിക സുജേഷ്, മാങ്ങാ ട്ടിടം കിരാച്ചി സ്വദേശിയും കൂത്തു പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർ ഥിനിയുമായ തേജശ്രീ ശ്രീജിത്ത് എന്നിവരാണ് നേട്ടം കൈവരിച്ച ത്. വെണ്ടുട്ടായി സ്നേഹതീര ത്തിൽ വി ബൈജുവിന്റെയും ജിംന പുതുക്കുടിയുടെയും മകനാ ണ് സ്നേഹിൽ. സൗത്ത് ആമ്പി ലാട് കണിമംഗലത്ത് എം സുജേ ഷിന്റെയും കെപി പ്രനിതയുടെ യും മകളാണ് അനുവർണിക. വേങ്ങാട് ശ്രീനാഥത്തിൽ കെപി ശ്രീജിത്തിന്റെയും കെപി ഷിജില യുടെയും മകളാണ് തേജശ്രീ.


സ്നേഹിൽ ട്രഡീഷണൽ യോഗ യിലും അനുവർണിക സുജേഷുംതേജശ്രീ ശ്രീജിത്തും റിഥമിക് യോഗയിലുമാണ് സ്വർണം നേടി യത്. തമിഴ്‌നാട്ടിലെ വിരുദുനഗ റിൽ ഇൻ്റർനാഷണൽ യോഗ ഫെഡറേഷൻ സംഘടിപ്പിച്ചു സെലക്ഷൻ ക്യാമ്പിലൂടെയാണ് മൂവരും ഇന്ത്യൻ ടീമിലേക്ക് തെര ഞ്ഞെടുക്കപ്പെട്ടത്. ദേശീയ, സം സ്ഥാന മത്സരങ്ങളിലും ഇവർമി കച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.


സംയുക്താഭിമുഖ്യത്തിലാണ് ഇൻ്റർനാഷണൽ യോഗ സ്പോർ ട്‌സ്പെ് ഫെഡറേഷൻ, ശിവ വിഷ്ണു യോഗ പീഠം, യോഗ ഫെഡറേ ഷൻ ഓഫ് ഏഷ്യ എന്നിവയുടെ ലോക യോഗാ മത്സരം സംഘടിപ്പി ച്ചത്. വിവിധ രാജ്യങ്ങളിൽനിന്നാ യി 300ഓളം പേർ പങ്കെടുത്തു.



Post a Comment

0 Comments