പൈസക്കരി തുടിയൻപ്ലാക്കൽ ടി.എം. സേവ്യർ (94) അന്തരിച്ചു


പയ്യാവൂർ: മുതിർന്ന കോൺഗ്രസ് നേതാവും പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന റിട്ട. അധ്യാപകൻ പൈസക്കരി തുടിയൻപ്ലാക്കൽ ടി.എം. സേവ്യർ (94) അന്തരിച്ചു. സംസ്കാരം 29/08/26 ശനി 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. ദീർഘകാലം പൈസക്കരി സെന്റ് മേരീസ്‌ യുപി സ്കൂളിൽ അധ്യാപകനും തുടർന്ന് ചന്ദനക്കംപാറ ചെറുപുഷ്പം യുപി സ്കൂളിൽ മുഖ്യാധ്യാപകനുമായിരുന്നു.  കോൺഗ്രസ് പയ്യാവൂർ മണ്ഡലം  പ്രസിഡൻ്റ്, ജില്ലാ കമ്മിറ്റി മെംബർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. പഴശി റബേഴ്സ് ഡയറക്ടർ ബോർഡ്‌ മെംബർ, പൈസക്കരി ക്ഷീരോൽ പാതക സംഘം സ്ഥാപക പ്രസിഡന്റ്‌, പൈസക്കരി റബർ കർഷക സംഘം പ്രസിഡന്റ്‌, കേരള സീനിയർ സിറ്റിസൺ ഫോറം ഇരിക്കൂർ ബ്ലോക്ക്‌ പ്രസിഡന്റ്, പയ്യാവൂർ ഐക്യനാണയ സംഘം സ്ഥാപകാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ മേരി ചെമ്പേരി കടുവാതൂക്കിൽ കുടുംബാംഗം. മക്കൾ: മാത്യു ടി. സേവ്യർ (തങ്കച്ചൻ, തിരുവനന്തപുരം), ലിസമ്മ (പേരാവൂർ), മോളി (ദുബായ്), ജെസി (റിട്ട. അധ്യാപിക, വയത്തൂർ യുപി സ്കൂൾ, ഉളിക്കൽ), സുജ (റിട്ട. അധ്യാപിക, ചെറുപുഷ്പം സ്കൂൾ, ചന്ദനക്കാംപാറ), ജോസ് ടി. സേവ്യർ (എൽഐസി ഡെവലപ്പ്മെന്റ് ഓഫീസർ, കോഴിക്കോട്), ഡോ.റോയ് സേവ്യർ (പ്രഫസർ, സെന്റ് ജോസഫ്സ് കോളജ്, പിലാത്തറ), അഡ്വ. സാജു സേവ്യർ (പയ്യാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌), ബിജി (മണക്കടവ്). മരുമക്കൾ: പുഷ്പമ്മ പതാലിൽ (ചെറുപുഴ), ജോയ് തുരുത്തിപ്പള്ളിൽ (പേരാവൂർ), ജോളി എണ്ണമ്പ്രായിൽ (റിട്ട. അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, മണിക്കടവ്), ജോർജ് മാരിപ്പുറത്ത് (റിട്ട. മുഖ്യാധ്യാപകൻ, സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, നെല്ലിക്കുറ്റി), ലീന (എൽഐസി, കോഴിക്കോട്), സോണിയ കുളത്തറ (ചുണ്ടക്കുന്ന്), മിനി കടൂക്കുന്നേൽ (ചെമ്പേരി), ആന്റണി രാമനാട്ട് (മണക്കടവ്), പരേതനായ തങ്കച്ചൻ കപ്പലുമാക്കൽ (കൂട്ടുപുഴ). 28/08/26 വെള്ളി രാവിലെ 9.30  മുതൽ 10.30 വരെ പയ്യാവൂർ പഞ്ചായത്ത്‌ ഓഫീസ് പരിസരത്തും തുടർന്ന് 11 മുതൽ ശനി രാവിലെ 10 വരെ സ്വഭവനത്തിലും പൊതുദർശനസൗകര്യം ഉണ്ടായിരിക്കും.



إرسال تعليق

0 تعليقات