കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം. ആക്രമണത്തില്‍ സുഹൃത്തുക്കളായ വിനൂപ്, അതുല്‍, അനുരാഗ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 6:30 ഓടെ സുഹൃത്തുക്കളെ കാണാനായി മഞ്ചേരിക്കടവ് പാര്‍ക്കില്‍ എത്തിയപ്പോഴാണ് പത്തോളം പേരടങ്ങുന്ന സംഘം അക്രമിച്ചത്. വാഹനത്തില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണത്തില്‍ അനൂപിന്റെ താടിയെല്ലില്‍ പൊട്ടലുകളേറ്റിട്ടുണ്ട്. പരുക്കേറ്റ അതുല്‍, അനുരാഗ് എന്നിവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


.gif)


0 تعليقات