വെയിലത്തും മഴയത്തും കിടന്നിട്ടും ട്രെയിൻ പാളങ്ങൾ തുരുമ്പിക്കാത്തതിന്റെ കാരണമറിയാമോ

 

കടുത്ത വെയിലത്തും കനത്ത മഴയത്തും കിടന്നിട്ട് ഈ ട്രെയിൻ പാളങ്ങൾ തുരുമ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അതിന് പിന്നിലൊരു കാരണമുണ്ട്.

ഇത് വെറും ഇരുമ്പല്ല എന്നതാണ് യാഥാർത്ഥ്യം. റെയിൽവേ ട്രാക്കുകൾ നിർമ്മിക്കുന്നത് മാം​ഗനീസ് സ്റ്റീൽ ഉപയോ​ഗിച്ചാണ്. ഇതിനെ ഹാഡ്ഫീൽഡ് സ്റ്റീൽ എന്നാണ് വിളിക്കുന്നത്. ഇതിൽ ഏകദേശം 12 ശതമാനം മാം​ഗനീസും ഒരു ശതമാനം കാർബണും അടങ്ങിയിട്ടുണ്ട്.

എന്താണ് ഈ മിശ്രിതത്തിന്റെ പ്രത്യേകത എന്നറിയാമോ? സാധാരണ ഇരുമ്പ് ഓക്സിജനുമായും ഈർപ്പവുമായും സമ്പർക്കത്തിൽ വരുമ്പോൾ അയൺ ഓക്സൈഡ് അഥവാ തുരുമ്പ് ഉണ്ടാവുന്നു. എന്നാൽ, മാം​ഗനീസ് സ്റ്റീൽ അന്തരീ​ക്ഷത്തിലെ ഓക്സിജനുമായി അത്ര എളുപ്പത്തിൽ പ്രതികരിക്കില്ല. ഇത് തുരുമ്പ് പിടിക്കുന്ന പ്രക്രിയയെ വളരെ പതുക്കെയാക്കുന്നു.

പാളങ്ങൾ എപ്പോഴും വെട്ടിത്തിളങ്ങുന്നതിന്റെ പ്രധാന കാരണം ട്രെയിനുകൾ തന്നെയാണ്. ദിവസവും നൂറുകണക്കിന് ടൺ ഭാരമുള്ള ട്രെയിനുകൾ ഈ പാളങ്ങളിലൂടെ ഓടുന്നു. ചക്രങ്ങളും പാളങ്ങളും തമ്മിലുള്ള കഠിനമായ ഘർഷണം കാരണം ട്രാക്കിന്റെ മൂകൾവശം നിരന്തരം പോളിഷ് ചെയ്യപ്പെടുന്നു. ഇതുകാരണം ട്രാക്കിന് മുകളിൽ തുരുമ്പ് പിടിക്കാൻ സമയം കിട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അപ്പോൾ ഇനി ട്രെയിനിൽ യാത്രകളിൽ ജനലിലൂടെ നോക്കുമ്പോൾ ഈ തിളങ്ങുന്ന പാളങ്ങൾക്ക് പിന്നിലെ മാം​ഗനീസ് തന്ത്രം ഓർക്കുമല്ലോ.



إرسال تعليق

0 تعليقات