കണ്ണൂർ:കെ.എസ്.ആർ ടി സി കണ്ണൂർ ഡിപ്പോയിലെ മികച്ച ഡ്രൈവറായി കീഴൂരിലെ മേപ്പാട്ട് ഹൗസിൽ രൂപേഷ് മേപ്പാട്ടിനെ തെരഞ്ഞെടുത്തു.
ആത്മാർത്ഥമായ സേവനം, കൃത്യനിഷ്ഠ, സമയപാലനം, സുരക്ഷിത ഡ്രൈവിംഗ്, യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം എന്നിവ പരിഗണിച്ചാണ് കണ്ണൂർ യൂണിറ്റിലെ ഈ വർഷത്തെ മികച്ച ഡ്രൈവറായി രൂപേഷ് മേപ്പാട്ടിനെ തെരഞ്ഞെടുത്തത്
ഇന്ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ കെ.എസ് ആർ ടി സി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ രഞ്ചിത്ത് രൂപേഷിന് ബഹുമതിപത്രം കൈമാറി.
2025 ലും മികച്ച ഡ്രൈവറായി രൂപേഷ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2013 മെയ് മാസത്തിലാണ് രൂപേഷ് കെ.എസ് ആർ ടി സി യിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്.
കീഴൂർ സ്വദേശിനിയായ എം.ഓമനയാണ് ഭാര്യ.
മക്കൾ: ആദിത്യ രൂപേഷ് (സി.എ.വിദ്യാർത്ഥിനി കോഴിക്കോട്), അഭിഷേക് രൂപേഷ് (സ്റ്റാർട്ടപ്പ് (ബിസിനസ്സ്) കോഴിക്കോട്)



.gif)


0 Comments