മഴവിൽ മനോരമ ഗ്രേറ്റ് ഫാമിലി ചലഞ്ച്കാക്കയങ്ങാട് പാല സ്വദേശി പ്രകാശൻപാർവ്വണവും കുടുംബവും ജാക്പോട്ട് വിന്നർ


 



ഇരിട്ടി: മനോരമ ടി.വി.ചാനലിലെ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന വിനോദ - വിജ്ഞാന- എൻ്റർടൈം പ്രോഗ്രാമായ ഗ്രേറ്റ് ഫാമിലി ചലഞ്ച് പ്രോഗ്രാമിൽ കാക്കയങ്ങാട് പാല സ്വദേശി പ്രകാശൻ പാർവ്വണവും കുടുംബവും ജാക്പോട്ട് വിന്നർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

സിനിമാ താരം ഗോവിന്ദ് പത്മ സൂര്യ അവതാരകനായ പരിപാടിയുടെ 59,60 എപ്പിസോഡിലെ മികച്ച പ്രകടനത്തിനാണ് പ്രകാശൻ പാർവ്വണം, ഭാര്യ സരിത പ്രകാശ് മകൾ എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി പാർവ്വണേന്ദു പ്രകാശ് ,മകൻ പാല ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി പാർത്ഥിപ് പ്രകാശ് എന്നിവർ ജാക്പോട്ട് വിന്നർ ആയി തെരഞ്ഞെടുക്കപ്പെട്ടത്

2 ലക്ഷം രൂപയാണ് ജാക്പോട്ട് വിജയികളായ ഇവർക്ക് പ്രൈസ് മണിയായി ലഭിക്കുക

ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചറൽ ഫോറം, ഇരിട്ടി സംഗീതസഭ തുടങ്ങി നിരവധി സാംസ്ക്കാരിക സംഘടനകളിലെ സജീവ പ്രവർത്തകരാണ് പ്രകാശൻ പാർവ്വണവും ഭാര്യ സരിത പ്രകാശും



Post a Comment

0 Comments