അർജുനൻ കോട്ട മഹാദേവ ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു. വയത്തൂർ എ.യു.പി സ്കൂളിലെ ആദ്യ കാല അധ്യാപകരായ പൊയ്യൂർക്കരിയിലെ ഒ.ടി. ജോസഫ് ഭാര്യ പനക്കൽ സൂസി എന്നിവരെയാണ് വീട്ടിലെത്തി പൊന്നാട അണിയിച്ച് ക്ഷേത്ര ഭാരവാഹികൾ ആദരിച്ചത്. കെ.വി. ഗോവിന്ദൻ, വി.കെ. കൃഷ്ണൻ, കെ.രജീഷ്, എം.കെ. ഉണ്ണികൃഷ്ണൻ, കെ.കെ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
0 تعليقات