ദലിത് വിഭാഗങ്ങളുടെ നിഷിധിക്കപ്പെട്ട അവകാശ പോരാട്ടങ്ങൾക്കെതിരെ സമര നേതൃത്വം നൽകി പടപൊരു തിയ സാമൂഹ്യ പരിഷ്ക്കർത്താവാണ് മഹാനായ അയ്യങ്കാളിയെന്ന് അഡ്വ മാർട്ടിൻ ജോർജ്ജ് അനുസ്‌മരിച്ചു. ഭാരതീയ ദലിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി DCC ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുഷ്‌പാർച്ചനയും അനുസ്‌മരണ ചടങ്ങും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിതർക്ക് പൊതുനിരത്തിൽ സഞ്ചാര സ്വാതന്ത്രമില്ലാത്ത കാലഘട്ടത്തിൽ തിരുവനന്തപുരം രാജപാതയിലൂടെ വില്ലുവണ്ടി യാത്ര നടത്തി ചരിത്രം രചിച്ച മഹാനാണ് അയ്യങ്കാളി. ദലിതരുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പൊതു സ്‌കൂളിൽ പ്രവേശനം നേടുന്നതിനും, കർഷക തൊഴിലാളികളുടെ ജോലിയും കൂലിയും നിഷേധിക്കുന്നതിനെതിരെ ഒന്നര വർഷം നീണ്ടുനിന്ന കർഷക സമരം നയിച്ചത് അയ്യങ്കാളിയായിരുന്നുവെന്നും DCC പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. പൊതുനിരത്തിൽ സഞ്ചരിക്കുന്നതിന് ഇപ്പോഴും ടോൾ നൽകുന്ന കാലഘട്ടത്തിൽ പുതുതലമുറ അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ മുന്നോട്ടു വരണമെന്നും കാലം അതാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കാട്ടാമ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡണ്ട് അജിത്ത് മാട്ടൂൽ മുഖ്യ പ്രഭാഷണം നടത്തി. DCC ജനറൽ സിക്രട്ടറി കെ. ബാലകൃഷ്‌ണൻ മാസ്റ്റർ, ട്രഷറർ കെ. പ്രമോദ്, എ.എൻ. ആന്തൂരാൻ, ശ്രീജ മഠത്തിൽ, വസന്ത് പള്ളിയാംമൂല, പി. ചന്ദ്രൻ, മിന്നാടൻ രാജീവൻ, പി.ഒ. ചന്ദ്രമോഹനൻ, ദാമോധരൻ കൊയിലേര്യൻ, കെ. ദാമോദരൻ, ബേബി രാജേഷ്, ബിന്ദു അഴീക്കോട്, സി.എച്ച്, സീമ, വിജിഷ നാറാത്ത്, ബാലറാം കീഴറ, പ്രദീപൻ ധർമ്മടം, ദിനേശ് പണിക്കർ, എം.വി. മനോഹരൻ, പ്രദീപൻ വാരം എന്നിവർ പ്രസംഗിച്ചു.

.gif)


0 تعليقات