താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം


മലപ്പുറം: യുവാവിനെ കാണാനില്ലെന്ന് പരാതി. മലപ്പുറം താനൂര്‍ സ്വദേശി ഇംതിയാസിനെയാണ് കാണാതായത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ബെംഗളൂരുവില്‍ പോയതാണ്. കഴിഞ്ഞ ഏഴിന് ബെംഗളൂരുവില്‍ എത്തിയ ഉടന്‍ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവുമില്ല. സംഭവത്തില്‍ താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



إرسال تعليق

0 تعليقات