ഫുട്‌ബോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ 'അഭിമാനവും സന്തോഷവും' നല്‍കുന്ന കാര്യമാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം റയാന്‍ വില്യംസ്. ഫിഫ റാങ്കിങ്ങില്‍ ദേശീയ ടീമിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.അരാത ഇസുമിക്ക് ശേഷം പൗരത്വം മാറി ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മാത്രം ഫുട്‌ബോള്‍ താരമാണ് റയാന്‍ വില്യംസ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവിടങ്ങളിലെ തന്റെ കളിപരിചയങ്ങളാണ് ഈ യാത്രയ്ക്ക് കരുത്തുപകരുന്നതെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത് തനിക്ക് ഏറെ പ്രത്യേകതയുള്ളതാണെന്ന് വില്യംസ് പറഞ്ഞു.േ
'എന്റെ മനസ്സിലേക്ക് ആദ്യം വരുന്ന വാക്ക് 'അഭിമാനം' എന്നതാണ്. ഒന്നാമതായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഭാഗ്യം ലഭിച്ചു എന്നത് വലിയ കാര്യമാണ്. 140 കോടി ജനങ്ങളെയാണ് നമ്മള്‍ പ്രതിനിധീകരിക്കുന്നത്. ഏത് പശ്ചാത്തലത്തില്‍ നോക്കിയാലും അത് വളരെ സവിശേഷമായ ഒന്നാണ്. ഫുട്‌ബോളിലൂടെ അത് ചെയ്യാന്‍ സാധിക്കുന്നത് വാക്കുകളില്‍ വിവരിക്കാനാവാത്തത്ര വലിയ അഭിമാനവും സന്തോഷവുമാണ്' -റയാന്‍ വില്യംസ് പറഞ്ഞു.ഓസ്ട്രേലിയയില്‍ ജനിച്ച റയാന്‍, പിന്നീട് ഇംഗ്ലണ്ടിലേക്ക് മാറുകയും പോര്‍ട്‌സ്മൗത്ത്, ഫുള്‍ഹാം, ഓക്സ്ഫോര്‍ഡ് യുണൈറ്റഡ്, റോഥര്‍ഹാം യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായി കളിക്കുകയും ചെയ്തു. തുടര്‍ന്ന് എ-ലീഗിലേക്ക് മടങ്ങി പെര്‍ത്ത് ഗ്ലോറിക്ക് വേണ്ടി കളിച്ച ശേഷമാണ് 2023-ല്‍ ബെംഗളൂരു എഫ്‌സിയില്‍ ചേരുന്നത്. ഓസ്ട്രേലിയന്‍ ഫോര്‍വേഡായ റയാന്റെ അമ്മ മുംബൈ സ്വദേശിയാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കായി കളിക്കാന്‍ യോഗ്യത നേടുന്നതിനുവേണ്ടി പിന്നീട് ഓസ്ട്രേലിയന്‍ പൗരത്വം ഉപേക്ഷിക്കുകയായിരുന്നു.



.gif)


0 Comments