സേവനത്തിൻ്റെ മികവിന് കെ പ്രവീണ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹയായി


സേവനത്തിൻ്റെ മികവിന് കെ പ്രവീണ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹയായി. കണ്ണൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ അസി: സബ്ബ് ഇൻസ്പെക്ടറാണ് പ്രവീണ. ഇരുപത്തിയഞ്ച് വർഷമായി പോലിസ് സേനയിൽ സേവനം അനുഷ്ഠിച്ച് വരുന്നു. മയ്യിൽ കയരളത്തെ കെ ഗോവിന്ദൻ്റെയും കെ ജാനകിയുടെയും മകളാണ്. മലപ്പട്ടം ചൂളിയാട്ടെവിമുക്ത ഭടൻ പി പി മോഹനനാണ് ഭർത്താവ്. നീതു. മോഹനൻ (ഷാർജ), അക്ഷയ് മോഹനൻ (അബുദാബി) മക്കളാണ്.



Post a Comment

0 Comments